Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sabarimala Gold Theft Case

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സിൽ ദേ​വ​സ്വം മ​ന്ത്രി രാ​ജി​വ​യ്ക്ക​ണം: നി​യ​മ​സ​ഭ​യി​ൽ പ്ര​തി​പ​ക്ഷ ബ​ഹ​ളം

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ശ​​​​ബ​​​​രി​​​​മ​​​​ല സ്വ​​​​ർ​​​​ണ​​​​ക്കൊ​​​​ള്ള​​​​ക്കേ​​​​സി​​​​ൽ ദേ​​​​വ​​​​സ്വം മ​​​​ന്ത്രി വി.​​​​എ​​​​ൻ.​​​​ വാ​​​​സ​​​​വ​​​​ൻ രാ​​​​ജി​​​​വ​​​​യ്ക്ക​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ൽ ഇ​​​​ന്ന​​​​ലെ​​​​യും പ്ര​​​​തി​​​​പ​​​​ക്ഷ ബ​​​​ഹ​​​​ളം. രാ​​​​വി​​​​ലെ ചോ​​​​ദ്യോ​​​​ത്ത​​​​ര​​​​വേ​​​​ള തു​​​​ട​​​​ങ്ങി​​​​യ​​​​പ്പോ​​​​ൾ​​​ത്ത​​​​ന്നെ പ്ര​​​​തി​​​​പ​​​​ക്ഷം ബാ​​​​ന​​​​റും പ്ല​​​​ക്കാ​​​​ർ​​​​ഡു​​​​ക​​​​ളു​​​​മാ​​​​യി മു​​​​ദ്രാ​​​​വാ​​​​ക്യം വി​​​​ളി​​​​ച്ചു സ്പീ​​​​ക്ക​​​​ർ എ.​​​​എ​​​​ൻ.​​​​ഷം​​​​സീ​​​​റി​​​​ന്‍റെ അ​​​​ടു​​​​ത്തേ​​​​ക്കു നീ​​​​ങ്ങി. പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വ് വി.​​​​ഡി.​​​​ സ​​​​തീ​​​​ശ​​​​ന്‍റെ അ​​​​സാ​​​​ന്നി​​​​ധ്യ​​​​ത്തി​​​​ൽ കെ.​​​​ ബാ​​​​ബു​​​​വാ​​​​ണു ഇ​​​​ന്ന​​​​ലെ​​​​യും പ്ര​​​​തി​​​​പ​​​​ക്ഷ​​​നി​​​​ര​​​​യി​​​​ൽ​​​നി​​​​ന്ന് ആ​​​​ദ്യം സം​​​​സാ​​​​രി​​​​ച്ച​​​​ത്.

ശ​​​​ബ​​​​രി​​​​മ​​​​ല സ്വ​​​​ർ​​​​ണ​​​​ക്കൊ​​​​ള്ള കേ​​​​സി​​​​ൽ മ​​​​ന്ത്രി വാ​​​​സ​​​​വ​​​​ൻ രാ​​​​ജി​​​​വ​​​​യ്ക്ക​​​​ണ​​​​മെ​​​​ന്ന ആ​​​​വ​​​​ശ്യ​​​​ത്തി​​​​ൽ​​​നി​​​​ന്ന് ത​​​​ങ്ങ​​​​ൾ പി​​​​ന്നോ​​​​ട്ടി​​​​ല്ലെ​​​​ന്നും സ​​​​ഭ​​​​യി​​​​ൽ നി​​​​സ​​​​ഹ​​​​ക​​​​ര​​​​ണം തു​​​​ട​​​​രു​​​​ക​​​​യാ​​​​ണെ​​​​ന്നും കെ. ​​​​ബാ​​​​ബു പ​​​​റ​​​​ഞ്ഞു. ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം കോ​​​​ട​​​​തി പ​​​​റ​​​​ഞ്ഞ കാ​​​​ര്യ​​​​ങ്ങ​​​​ൾ മാ​​​​ത്ര​​​​മാ​​​​ണു ത​​​​ന്ത്രി​​​​യു​​​​ടെ അ​​​​റ​​​​സ്റ്റു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടു പ്ര​​​​തി​​​​പ​​​​ക്ഷം സ​​​​ഭ​​​​യി​​​​ൽ പ​​​​റ​​​​ഞ്ഞ​​​​ത്. കേ​​​​സി​​​​ലെ പ്ര​​​​തി​​​​ക​​​​ളാ​​​​യ സി​​​​പി​​​​എം നേ​​​​താ​​​​ക്ക​​​​ള​​​​ട​​​​ക്കം സ്വാ​​​​ത​​​​ന്ത്ര്യ​​​​സ​​​​മ​​​​ര​​​​ത്തി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്ത​​​​ശേ​​​​ഷം ജ​​​​യി​​​​ലി​​​​ൽ​​​നി​​​​ന്ന് ഇ​​​​റ​​​​ങ്ങു​​​​ന്ന​​​​തു​​​​പോ​​​​ലെ​​​​യാ​​​​ണു പു​​​​റ​​​​ത്തി​​​​റ​​​​ങ്ങു​​​​ന്ന​​​​തെ​​​​ന്നും ബാ​​​​ബു പ​​​​റ​​​​ഞ്ഞു.

പ​​​​തി​​​​വു​​​​പോ​​​​ലെ മ​​​​ന്ത്രി​​​​മാ​​​​രാ​​​​യ പി.​​​​ രാ​​​​ജീ​​​​വും എം.​​​​ബി.​​​​ രാ​​​​ജേ​​​​ഷും പ്ര​​​​തി​​​​പ​​​​ക്ഷ​​​​ത്തി​​​​നെ​​​​തി​​​​രേ ഇ​​​​ന്ന​​​​ലെ​​​​യും രം​​​​ഗ​​​​ത്തെ​​​​ത്തി. ക​​​​ഴി​​​​ഞ്ഞ അ​​​​ഞ്ചു​​​​വ​​​​ർ​​​​ഷം ഒ​​​​രു അ​​​​വി​​​​ശ്വാ​​​​സം​​​പോ​​​​ലും സ​​​​ർ​​​​ക്കാ​​​​രി​​​​നെ​​​​തി​​​​രേ പ്ര​​​​തി​​​​പ​​​​ക്ഷ​​​​ത്തി​​​​നു കൊ​​​​ണ്ടു​​​​വ​​​​രാ​​​​ൻ സാ​​​​ധി​​​​ച്ചി​​​​ല്ല. ഏ​​​​തെ​​​​ങ്കി​​​​ലും ഒ​​​​രു മ​​​​ന്ത്രി​​​​ക്കെ​​​​തി​​​​രേ ഒ​​​​രു അ​​​​ഴി​​​​മ​​​​തി ആ​​​​രോ​​​​പ​​​​ണം​​​പോ​​​​ലും ഉ​​​​ന്ന​​​​യി​​​​ക്കാ​​​​ൻ ക​​​​ഴി​​​​ഞ്ഞി​​​​ല്ല. ഇ​​​​ത്ര​​​​യും ക​​​​ഴി​​​​വു​​​​കെ​​​​ട്ട ഒ​​​​രു പ്ര​​​​തി​​​​പ​​​​ക്ഷം സം​​​​സ്ഥാ​​​​ന​​​​ത്ത് ഇ​​​​തു​​​​വ​​​​രെ​​​​യും ഉ​​​​ണ്ടാ​​​​യി​​​​ട്ടി​​​​ല്ലെ​​​​ന്നും ന​​​​ശീ​​​​ക​​​​ര​​​​ണാ​​​​ത്മ​​​​ക​​​​മാ​​​​യ പ്ര​​​​തി​​​​പ​​​​ക്ഷ​​​​മാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്നും മ​​​​ന്ത്രി രാ​​​​ജീ​​​​വ് പ​​​​റ​​​​ഞ്ഞു. പ്ര​​​​തി​​​​പ​​​​ക്ഷം ന​​​​ടു​​​​ത്ത​​​​ള​​​​ത്തി​​​​ലേ​​​​ക്കി​​​​റ​​​​ങ്ങി ബ​​​​ഹ​​​​ളം തു​​​​ട​​​​ർ​​​​ന്ന​​​​തോ​​​​ടെ സ്പീ​​​​ക്ക​​​​ർ ചോ​​​​ദ്യോ​​​​ത്ത​​​​ര​​​​വേ​​​​ള റ​​​​ദ്ദാ​​​​ക്കി.

മാ​​​​വേ​​​​ലി​​​​ക്ക​​​​ര എം​​​​എ​​​​ൽ​​​​എ​​​​യാ​​​​യി​​​​രു​​​​ന്ന അ​​​​ന്ത​​​​രി​​​​ച്ച എം.​​​​മു​​​​ര​​​​ളി​​​ക്കു നി​​​​യ​​​​മ​​​​സ​​​​ഭ ച​​​​ര​​​​മോ​​​​പ​​​​ചാ​​​​രം അ​​​​ർ​​​​പ്പി​​​​ച്ചു.

Kerala

സ്വർണക്കൊള്ളയിൽ നിയമസഭ പ്രക്ഷുബ്ധം: പോറ്റി പാട്ട് പാടി പ്രതിപക്ഷം, പരിഹസിച്ച് ഭരണപക്ഷം

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ നിയമസഭ പ്രക്ഷുബ്ധം. രൂക്ഷമായ വാദപ്രതിവാദങ്ങളാണ് സഭയിൽ നടക്കുന്നത്.

സഭാനടപടികൾ ആരംഭിച്ചതിനു പിന്നാലെ പ്ലക്കാർഡുമായി പ്രതിപക്ഷം നടുത്തളത്തിലേക്കിറങ്ങി. സ്പീക്കറുടെ ഇരിപ്പിടം മറച്ചുകൊണ്ട് ബാനർ ഉയർത്തി മുദ്രാവാക്യം വിളിച്ചായിരുന്നു പ്രതിഷേധം. പോറ്റി പാട്ടും പ്ലക്കാർഡുകളിലുണ്ട്. പ്രതിഷേധങ്ങൾക്കിടെ സഭ നന്ദിപ്രമേയ ചർച്ചയിലേക്ക് കടന്നു.

ദേവസ്വം മന്ത്രി രാജിവയ്ക്കണമെന്നും എസ്ഐടിക്ക് മീതെ മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ സമ്മർദം അവസാനിപ്പിക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു.

അതേസമയം, ശബരിമല സ്വർണക്കൊള്ളയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകാത്തതിൽ പ്രതിപക്ഷത്തെ പരിഹസിച്ചുകൊണ്ടായിരുന്നു ഭരണപക്ഷത്തിന്‍റെ പ്രതികരണം. അടിയന്തര പ്രമേയ നോട്ടീസ് നൽകാൻ പ്രതിപക്ഷത്തിന് ഭയമാണെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു.

വിഷയം ചർച്ച ചെയ്യേണ്ടി വരുമെന്ന ഭയമാണ്. പ്രതിപക്ഷത്തിന് ഭീരുത്വമാണെന്നും തിണ്ണമിടുക്ക് കാണിക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഇതിനു പിന്നാലെ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയതോടെ, ഭരണപക്ഷ എംഎൽഎമാരും എഴുന്നേറ്റ് നിന്നു.

പോറ്റിയേ കേറ്റിയേ എന്ന പാരഡി ഗാനം പാടി പ്രതിപക്ഷം പ്രതിഷേധിച്ചപ്പോൾ സ്വ‍ർണം കട്ടത് ആരപ്പാ എന്ന് അടൂർ പ്രകാശിനോട് ചോദിക്കൂവെന്നും ഹൈക്കോടതിയിൽ തോറ്റപ്പോൾ സഭയിൽ സമരം ചെയ്യുകയാണെന്നും എം.ബി. രാജേഷ് പറഞ്ഞു. ഇതിനു പിന്നാലെ ‘സ്വർണം കട്ടത് ആരപ്പാ, കോൺഗ്രസ് ആണ് അയ്യപ്പാ.. ’എന്ന് തിരിച്ചു പാടി ഭരണപക്ഷം പ്രതിരോധിച്ചു.

സോണിയ ഗാന്ധിയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യണമെന്നും വീട് റെയ്ഡ് ചെയ്യണമെന്നും മന്ത്രി വി. ശിവൻകുട്ടി ആവശ്യപ്പെട്ടു. സോണിയയുടെ വീട്ടിൽ പോറ്റി രണ്ട് തവണ പോയത് എന്തിനാണെന്നും സോണിയയുടെ കൈയിൽ സ്വർണം കെട്ടിക്കൊടുത്തുവെന്നും മന്ത്രി പറഞ്ഞു.

പ്രതിപക്ഷം ഒളിച്ചോടുന്നുവെന്നും കളവ് ചെയ്തത് പ്രതിപക്ഷമാണെന്നും മന്ത്രി വീണാ ജോർജും പറഞ്ഞു.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള; എ. ​പ​ത്മ​കു​മാ​ർ, മു​രാ​രി ബാ​ബു, ഗോ​വ​ർ​ധ​ൻ എ​ന്നി​വ​ർ​ക്ക് ജാ​മ്യ​മി​ല്ല

കൊ​ച്ചി: ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള​ക്കേ​സി​ല്‍ ദേ​വ​സ്വം ബോ​ര്‍​ഡ് മു​ന്‍ പ്ര​സി​ഡ​ന്‍റ് എ. ​പ​ത്മ​കു​മാ​ര്‍ ഉ​ള്‍​പ്പ​ടെ മൂ​ന്ന് പ്ര​തി​ക​ളു​ടെ ജാ​മ്യ​ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ത​ള്ളി.

എ. ​പ​ത്മ​കു​മാ​ര്‍, മു​രാ​രി ബാ​ബു, ബെ​ല്ലാ​രി​യി​ലെ സ്വ​ര്‍​ണ വ്യാ​പാ​രി ഗോ​വ​ര്‍​ധ​ന്‍ എ​ന്നി​വ​രു​ടെ ജാ​മ്യ​ഹ​ര്‍​ജി​ക​ളാ​ണ് ജ​സ്റ്റീ​സ് എ. ​ബ​ദ​റൂ​ദ്ദീ​ന്‍റെ ബെ​ഞ്ച് ത​ള്ളി​യ​ത്.

പ്ര​തി​ക​ള്‍​ക്ക് ജാ​മ്യം ന​ല്‍​കു​ന്ന​തി​നെ പ്രോ​സി​ക്യൂ​ഷ​നും അ​ന്വേ​ഷ​ണ സം​ഘ​വും എ​തി​ര്‍​ത്തു. പ്ര​തി​ക​ള്‍​ക്കെ​തി​രെ ഗൗ​ര​വ​മാ​യ തെ​ളി​വു​ക​ളു​ണ്ടെ​ന്നും അ​ന്വേ​ഷ​ണം നി​ര്‍​ണാ​യ​ക ഘ​ട്ട​ത്തി​ലാ​ണെ​ന്നു​മാ​ണ് സ​ര്‍​ക്കാ​രി​ന്‍റെ വാ​ദം.

ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള​യി​ല്‍ എ. ​പ​ത്മ​കു​മാ​റി​നെ ന​വം​ബ​ര്‍ 20 നാ​ണ് എ​സ്ഐ​ടി അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ട്ടി​ള​പ്പാ​ളി​യി​ലെ സ്വ​ര്‍​ണം ഉ​ണ്ണി​ക്കൃ​ഷ്ണ​ന്‍ പോ​റ്റി​ക്ക് കൈ​മാ​റി​യ​തി​ല്‍ പ​ത്മ​കു​മാ​ര്‍ അ​ട​ങ്ങു​ന്ന ബോ​ര്‍​ഡി​ന് വീ​ഴ്ച​യു​ണ്ടാ​യെ​ന്ന ക​ണ്ടെ​ത്ത​ലി​ന് പി​ന്നാ​ലെ​യാ​യി​രു​ന്നു അ​റ​സ്റ്റ്.

അ​തേ​സ​മ​യം, ദ്വാ​ര​പാ​ല​ക ശി​ൽ​പ​ങ്ങ​ളി​ലെ സ്വ​ർ​ണ​പാ​ളി​ക​ൾ മോ​ഷ്ടി​ച്ച കേ​സി​ൽ ഒ​ന്നാം പ്ര​തി​യാ​യ ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ പോ​റ്റി​ക്ക് കൊ​ല്ലം വി​ജി​ല​ൻ​സ് കോ​ട​തി സ്വാ​ഭാ​വി​ക ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്നു.

അ​റ​സ്റ്റി​ലാ​യി 90 ദി​വ​സം പി​ന്നി​ട്ടി​ട്ടും അ​ന്വേ​ഷ​ണ​സം​ഘം കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണി​ത്. എ​ന്നാ​ൽ സ്വ​ർ​ണ​ക്ക​ട്ടി​ള​പാ​ളി കേ​സി​ൽ ജാ​മ്യം ല​ഭി​ക്കാ​ത്ത​തി​നാ​ൽ ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ പോ​റ്റി​ക്ക് നി​ല​വി​ൽ ജ​യി​ൽ മോ​ചി​ത​നാ​കാ​ൻ ക​ഴി​യി​ല്ല

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സ്: എ​ൻ. വാ​സു​വി​ന്‍റെ റി​മാ​ൻ​ഡ് കാ​ലാ​വ​ധി ഇ​ന്ന് അ​വ​സാ​നി​ക്കും

കൊ​ല്ലം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ മൂ​ന്നാം പ്ര​തി​യാ​യ തി​രു​വി​താം​കൂ​ർ ദേ​വ​സ്വം മു​ൻ പ്ര​സി​ഡ​ന്‍റും ക​മ്മീ​ഷ​ണ​റു​മാ​യ എ​ൻ. വാ​സു​വി​ന്‍റെ റി​മാ​ൻ​ഡ് കാ​ലാ​വ​ധി ഇ​ന്ന് അ​വ​സാ​നി​ക്കും. വാ​സു​വി​നെ റി​മാ​ൻ​ഡ് നീ​ട്ടു​ന്ന​തി​നാ​യി കൊ​ല്ലം വി​ജി​ല​ൻ​സ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. 

കേ​സി​ൽ എ​ൻ. വാ​സു സ​മ​ർ​പ്പി​ച്ച ജാ​മ്യാ​പേ​ക്ഷ കൊ​ല്ലം വി​ജി​ല​ൻ​സ് കോ​ട​തി ഡി​സം​ബ​ർ മൂ​ന്നി​ന് ത​ള്ളി​യി​രു​ന്നു. ദേ​വ​സ്വം ക​മ്മീ​ഷ​ണ​റാ​യി​രു​ന്ന കാ​ല​യ​ള​വി​ൽ വാ​സു​വി​ന്‍റെ ശി​പാ​ർ​ശ​യി​ലാ​ണ് ക​ട്ടി​ള​പ്പാ​ളി​യി​ലെ സ്വ​ർ​ണ്ണം ചെ​മ്പെ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യ​തെ​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ ക​ണ്ടെ​ത്ത​ൽ.

അ​തേ​സ​മ​യം താ​ൻ വി​ര​മി​ച്ച​തി​ന് ശേ​ഷ​മാ​ണ് പാ​ളി​ക​ൾ ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​ക്ക് കൈ​മാ​റി​യ​തെ​ന്നും കു​റ്റ​ക്കാ​ര​ന​ല്ലെ​ന്നു​മാ​ണ് എ​ൻ വാ​സു​വി​ന്‍റെ വാ​ദം. മു​രാ​രി ബാ​ബു ന​ൽ​കി​യ ക​ത്ത് ഉ​ചി​ത​മാ​യ തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​തി​ന് ബോ​ർ​ഡി​ന് കൈ​മാ​റു​ക മാ​ത്ര​മാ​ണ് ചെ​യ്ത​തെ​ന്നും വാ​സു ആ​രോ​പി​ച്ചി​രു​ന്നു.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സ്; ജ​യ​ശ്രീ​യു​ടെ​യും ശ്രീ​കു​മാ​റി​ന്‍റെ​യും ജാ​മ്യാ​പേ​ക്ഷ ഇ​ന്ന് പ​രി​ഗ​ണി​ക്കും  

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് മു​ൻ സെ​ക്ര​ട്ട​റി എ​സ്. ജ​യ​ശ്രീ​യു​ടെ​യും മു​ൻ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ എ​സ്. ശ്രീ​കു​മാ​റി​ന്‍റെ​യും ജാ​മ്യാ​പേ​ക്ഷ ഹൈ​ക്കോ​ട​തി ഇ​ന്ന് വീ​ണ്ടും പ​രി​ഗ​ണി​ക്കും.

കേ​സി​ൽ എ​സ്. ജ​യ​ശ്രീ നാ​ലാം പ്ര​തി​യും എ​സ്. ശ്രീ​കു​മാ​ർ ആ​റാം പ്ര​തി​യു​മാ​ണ്. ജ​യ​ശ്രീ​യു​ടെ അ​റ​സ്റ്റ് നേ​ര​ത്തെ സിം​ഗി​ൾ ബെ​ഞ്ച് ത​ൽ​ക്കാ​ല​ത്തേ​ക്ക് ത​ട​ഞ്ഞി​രു​ന്നു. ശ​ബ​രി​മ​ല​യി​ലെ സ്വ​ർ‌​ണ​പാ​ളി​ക​ൾ
ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​ക്ക് കൈ​മാ​റാ​ൻ ഉ​ത്ത​ര​വി​റ​ക്കി​യെ​ന്നാ​ണ് ജ​യ​ശ്രീ​ക്കെ​തി​രെ​യു​ള്ള ആ​രോ​പ​ണം.

2019ൽ ​ആ​ണ് ജ​യ​ശ്രീ ഇ​തു​സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വി​റ​ക്കി​യ​തെ​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ ക​ണ്ടെ​ത്ത​ൽ. ഇ​തു​സം​ബ​ന്ധി​ച്ച മ​ഹ​സ​റി​ൽ ഒ​പ്പു​വ​ച്ച​യാ​ളാ​ണ് എ​സ്. ശ്രീ​കു​മാ​ർ. ഇ​രു​വ​രു​ടെ​യും ജാ​മ്യാ​പേ​ക്ഷ​യാ​ണ് ഹൈ​ക്കോ​ട​തി ഇ​ന്ന് വീ​ണ്ടും പ​രി​ഗ​ണി​ക്കു​ക.

Kerala

അ​ഴി​മ​തി​യി​ലും കൊ​ള്ള​യി​ലും മു​ങ്ങി​ക്കു​ളി​ച്ചു, അ​ഞ്ച് ദേ​വ​സ്വം ബോ​ർ​ഡു​ക​ളും പി​രി​ച്ചു​വി​ട​ണം: വെ​ള്ളാ​പ്പ​ള്ളി

ആ​ല​പ്പു​ഴ: ഹൈ​ന്ദ​വ വി​ശ്വാ​സ​ത്തെ അ​വ​ഹേ​ളി​ക്കു​ന്ന നി​ല​യി​ലേ​ക്ക് ദേ​വ​സ്വം ബോ​ർ​ഡു​ക​ളു​ടെ ഭ​ര​ണം മാ​റി​യെ​ന്ന് വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ. ദേ​വ​സ്വം ബോ​ർ​ഡു​ക​ൾ അ​ഴി​മ​തി​യി​ലും കൊ​ള്ള​യി​ലും മു​ങ്ങി​ക്കു​ളി​ച്ചു. മാ​റി​മാ​റി ഭ​രി​ച്ച ഒ​രു സ​ർ​ക്കാ​രി​നും ഉ​ത്ത​ര​വാ​ദിത്വത്തിൽ നി​ന്ന് ഒ​ഴി​യാ​നാ​വി​ല്ലെ​ന്നും വെ​ള്ളാ​പ്പ​ള്ളി കൂ​ട്ടി​ച്ചേ​ർ​ത്തു.

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള വി​വാ​ദം അ​ന്ത​മി​ല്ലാ​തെ തു​ട​രു​ന്നു. അ​ത് സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ​യും തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡി​നെ​യും പ്ര​തി​സ​ന്ധി​യി​ലാ​ക്കി. കാ​ണി​ക്ക​വ​ഞ്ചി​യി​ൽ കൈ​യി​ട്ടു​വാ​രാ​ത്ത​വ​ർ ചു​രു​ക്ക​മാ​ണ്. മോ​ന്താ​യം വ​ള​ഞ്ഞാ​ൽ ക​ഴു​ക്കോ​ലു​ക​ളു​ടെ കാ​ര്യം പ​റ​യാ​നി​ല്ലെ​ന്ന പോ​ലെ​യാ​ണ് ദേ​വ​സ്വം ബോ​ർ​ഡു​ക​ളി​ലെ ജീ​വ​ന​ക്കാ​രു​ടെ സ്ഥി​തി.

നൂ​റു​ക​ണ​ക്കി​ന് മു​രാ​രി ബാ​ബു​മാ​ർ അ​ഞ്ചു ദേ​വ​സ്വം ബോ​ർ​ഡു​ക​ളി​ലു​മാ​യു​ണ്ട്. ഹൈ​ക്കോ​ട​തി ഇ​ട​പെ​ട​ൽ ഇ​ല്ലെ​ങ്കി​ൽ പ്ര​തി​ഷ്ഠ​വ​രെ പൊ​ളി​ച്ചു ക​ട​ത്തി​യേ​നെ. ദേ​വ​സ്വം ഭ​ര​ണ​രീ​തി​ക​ൾ മാ​റ്റ​ണം. ആ​ത്മാ​ർ​ഥ​ത​യു​ണ്ടെ​ങ്കി​ൽ അ​ഞ്ച് ദേ​വ​സ്വം ബോ​ർ​ഡു​ക​ളും സ​ർ​ക്കാ​ർ പി​രി​ച്ചു​വി​ട​ണം. പ്ര​ഫ​ഷ​ണ​ൽ ഭ​ര​ണ​മു​ള്ള ഒ​ന്നോ ര​ണ്ടോ ദേ​വ​സ്വം ബോ​ർ​ഡ് മ​തി​യെ​ന്നും വെ​ള്ളാ​പ്പ​ള്ളി പ​റ​ഞ്ഞു.

Latest News

Up